10 January, 2020 06:58:28 PM


പ​ത്ര​പ​ര​സ്യം നല്‍കാന്‍ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജനങ്ങളുടെ പണം ഉപയോഗിച്ചത് തെറ്റ് - ഗവര്‍ണര്‍



ദില്ലി: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യ​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി​യ​തി​നെ വി​മ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നും പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നും പൊ​തു​പ​ണം വി​നി​യോ​ഗി​ക്കു​ന്ന​തു തെ​റ്റാ​ണെന്നും ഇ​ത് ജ​ന​ങ്ങ​ളു​ടെ പ​ണ​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.


ഭി​ന്നാ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. അ​തി​ൽ പ്ര​ശ്ന​മി​ല്ല. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല. പൊ​തു​പ​ണം ഉ​ചി​ത​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു മാ​ത്ര​മാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടാ​നി​ല്ലെ​ന്നും, സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ക്കാ​ൻ മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K