18 January, 2020 09:43:05 PM


ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് 2 മരണം



ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് 2 രണ്ടു പേര്‍ മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. 41 പേരില്‍ രോഗബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിവിധയിടങ്ങളിലായി 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടനിലെ എംആര്‍ സി സെന്റര്‍ അധികൃതര്‍ വെളിപ്പെടുത്തിയത്.
വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറിലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്. ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസുകള്‍. പനി, ചുമ,ശ്വാസ തടസ്സം എന്നിവയെല്ലാമാണ് സാധാരണ ലക്ഷണങ്ങള്‍.


എന്നാല്‍ ചൈനയില്‍ വൈറസ് പടര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ വുഹാനില്‍ നിന്നും തായ്ലാന്റിലേക്കും, ജപ്പാനിലേക്കും യാത്ര ചെയ്ത മൂന്ന് രോഗികളില്‍ കൊറോണാ വൈറസ് സ്ഥിരീകരിച്ച ഘട്ടത്തില്‍ ചൈനയിലെ മറ്റ് ഭാഗങ്ങളില്‍ ഒരു രോഗിയെ പോലും കണ്ടെത്തിയിട്ടില്ലെന്ന ചൈനീസ് സര്‍ക്കാര്‍ വാദം ചോദ്യം ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ച് ചൈനീസ് പുതുവര്‍ഷ അവധിക്കാലത്ത് രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് ചൈനാക്കാര്‍ യാത്ര ചെയ്യുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K