30 January, 2020 01:05:24 PM


പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: മു​സ്‌​ലിം ലീ​ഗി​ല്‍ നി​ന്ന് പു​റ​ത്താ​​യ ബ​ഷീ​ര്‍ വീ​ണ്ടും ഇ​ട​ത് വേ​ദി​യി​ല്‍



കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫി​ന്‍റെ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് മു​സ്‌​ലിം ലീ​ഗി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ കെ.​എം. ബ​ഷീ​ര്‍ വീ​ണ്ടും ഇ​ട​ത് വേ​ദി​യി​ല്‍. ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൾ വ​ഹാ​ബ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ലാ​ണ് ബ​ഷീ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം നോ​ക്കാ​തെ ഇ​നി​യും പ​ങ്കെ​ടു​ക്കു​മെ​ന്ന് ബ​ഷീ​ർ പ​റ​ഞ്ഞു.


പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​മ​രം യു​ഡി​എ​ഫ് ന​ട​ത്തി​യാ​ലും എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യാ​ലും അ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ബ​ഷീ​ർ കൂട്ടിച്ചേർത്തു. ബേ​പ്പൂ​ര്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എം. ബ​ഷീ​ര്‍ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​ഷീ​റി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K