01 February, 2020 08:31:19 AM


രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ



കൊട്ടാരക്കര : കരിഞ്ചന്തയിൽ രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി ഓയൂർ സ്വദേശി പിടിയിൽ. വെളിനല്ലൂർ മീയന അൽ-അമീൻ മൻസിലിൽ നാസർ (42) ആണ് പൂയപ്പള്ളി പോലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും പൂയപ്പള്ളിയിലും പരിസരങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ട് വന്ന ആറായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പൂയപ്പള്ളി പോലീസ് പിടിച്ചെടുത്തത്.


പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തുടർന്ന് നടത്തിയ റെയ്ഡിൽ പ്രതിയുടെ കാറിന്റെ ഡിക്കിയിൽ നിന്നും വീടിനു സൈഡിലെ കാർ ഷെട്ടിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻ, എസ്. ഐ രാജേഷ് കുമാർ.ടി, ജി.എസ്.ഐ ജയപ്രദീപ്, എസ്.സി.പി.ഒ ഹരികുമാർ, സി.പി.ഒ മാരായ ബിജു.വി, ലിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K