06 February, 2020 11:01:56 AM


അടിയന്തരപ്ര​മേ​യം അ​വ​ത​രണം: കെ.​എം ഷാ​ജി​ക്ക് അനുമതിയില്ല; സഭയില്‍ വാക്പോര്



തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ കെ.​എം. ഷാ​ജി​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ വാ​ക്പോ​ര്. കെ.​എം ഷാ​ജി​ക്ക് വോ​ട്ട​വ​കാ​ശ​മി​ല്ലെ​ന്നും അടിയന്തരപ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കി​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടെ പ്ര​തി​പ​ക്ഷം ബ​ഹ​ള​വു​മാ​യി രം​ഗ​ത്തെ​ത്തി. 


ഷാ​ജി​യെ മ​ന​പ്പൂ​ര്‍​വം അ​വ​ഹേ​ളി​ക്കാ​നാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട സ്പീ​ക്ക​ർ ഷാ​ജി​യു​ടെ വോ​ട്ട​വ​കാ​ശം മാ​ത്ര​മാ​ണ് കോ​ട​തി ത​ട​ഞ്ഞി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് സെ​ൻ​സ​സ് ആ​ശ​ങ്ക​യെ കു​റി​ച്ചു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​മെ​ന്നും സ​ഭ​യെ അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K