10 March, 2020 10:02:20 PM


മാസ്ക് എല്ലാവരും ധരിക്കേണ്ട; രോഗികളും പരിചരിക്കുന്നവരും ഉപയോഗിച്ചാല്‍ മതിയെന്ന്



കോട്ടയം: കൊറോണാ ഭീഷണി നിലനില്‍ക്കെ മാസ്ക് കിട്ടാനില്ലാത്ത സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് അധികൃതര്‍. എല്ലാവരും മാസ്ക് ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും രോഗികളും അവരെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും ഉപയോഗിച്ചാല്‍ മതിയാകുമെന്നും ആരോഗ്യവകുപ്പിന്‍റെ പത്രകുറിപ്പില്‍ പറയുന്നു. പനി, ജലദോഷം തുടങ്ങിയവയുള്ളവര്‍ തൂവാല ഉപയോഗിച്ച് മുഖം മറച്ചാല്‍ മതിയാകും.


മാസ്കിന് മെഡിക്കല്‍ സ്റ്റോറുകളും സ്വകാര്യ ആശുപത്രികളും കൊള്ളലാഭം എടുക്കുന്നതിനെ കുറിച്ചുള്ള പരാതികള്‍ വ്യാപകമായതിനിടെയാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തല്‍. മാസ്ക് ഒരിടത്തും കിട്ടാനില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അവസരം മുതലെടുത്ത് വില വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കളും മൊത്തവ്യാപാരികളും ചില്ലറ വിതരണക്കാരും ഉള്‍പ്പെടുന്ന ശൃംഖല മാസ്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നതാണ് ലഭ്യതക്കുറവിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K