15 April, 2016 02:42:29 PM


പ്രമേഹത്തെ തുരത്താന്‍ ചക്ക കഴിക്കാം






പ്രമേഹമുള്ളവര്‍ ഇപ്പോള്‍ ചക്കയിലേക്ക് തിരിയുകയാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലുമുണ്ട് ചക്കകൊണ്ടുള്ള വിഭവങ്ങള്‍. 
ചക്ക കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടില്ല. ഗുളികയുടെയും ഇന്‍സുലിന്‍‍റെയും ആവശ്യവുമില്ല.
സിഡ്നി സര്‍വകലാശാലയിലെ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഗവേഷണ വിഭാഗം പരീക്ഷണാടിസ്ഥാനത്തില്‍ ചക്ക നല്‍കിയവരില്‍ ഗ്ലൈസിമിക് ലോഡ് ചോറിനെക്കാളും ഗോതമ്പിനെക്കാളും കുറവാണെന്ന് കണ്ടെത്തി. 
ഗ്ലൈസിമിക് ലോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിന്‍റെ വര്‍ധനവാണ്. ചക്ക കഴിച്ചവരില്‍ ഗ്ലൈസിമിക് ലോഡിന്‍റെ അളവ് 17 മാത്രമാണ്. എന്നാല്‍ ചോറിന് 29 ഉം ഗോതമ്പിന് 27 ഉം ആണ് അളവുകള്‍‍.
പ്രമേഹ രോഗികള്‍ പഴുത്ത ചക്ക കഴിക്കുവാന്‍ പാടില്ല. എന്നാല്‍ പച്ച ചക്ക എന്തേരം വേണമെങ്കിലും കഴിക്കാം. പച്ച ചക്കയില്‍ പഴുത്തതിന്‍റെ അഞ്ചിലൊന്ന് പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളു എന്നാണ് സാരം.
അതുപോലെ തന്നെ ചക്കയില്‍ ഒത്തിരി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ചക്കയില്‍ അധികമായി നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ സുഖ ശോധനയുണ്ടാകും. ചക്കപ്പുഴുക്ക് പ്രമേഹം കൂട്ടുന്നില്ല. അതുപോലെ കുടല്‍ എപ്പോഴും കഴുകി വൃത്തിയായിരിക്കുന്നതിനാല്‍ കുടല്‍ സംബന്ധമായ അസുഖങ്ങളും ഉണ്ടാകില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K