15 April, 2016 02:51:54 PM


കരള്‍ രോഗങ്ങളും കാരണവും



കരള്‍ രോഗങ്ങളും ലക്ഷണങ്ങളും

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധിയാണ് കരള്‍. അതുപോലം തന്നെ ശരീരത്തിന്‍റെ സുഗമവും ആരോഗ്യകരവുമായ പ്രവര്‍ത്തനത്തിന് ഒരുപാട് ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു.
ആഹാരത്തിലൂടെ ലഭിക്കുന്ന ഭക്ഷണ ഘടകങ്ങളെ ശേഖരിച്ച് ഉപയോഗമില്ലാത്തവയെ പുറംതള്ളി മറ്റുള്ളവ വിവിധ ശരീര കോശങ്ങള്‍ക്ക് വേണ്ട പലവിധ ഘടകങ്ങളാക്കി മാറ്റുന്നത് കരളാണ്. 
കരളിന്‍റെ ധര്‍മങ്ങള്‍

മുറിവുണ്ടായാല്‍ രക്ം കട്ട പിടിക്കാനും രക്തക്കുഴലില്‍ വച്ച് രക്തം കട്ട പിടിക്കാതിരിക്കാനും ഉള്ള വിവിധ ഘടകങ്ങളുടെ നിര്‍മാണം.
ആഹാരത്തിലെ കൊഴുപ്പിന്‍‍റെ ദഹനത്തിനും ആഗിരണത്തിനും അത്യാവശ്യമായ ബൈലിന്‍റെ നിര്‍മാണം.
ദൈനംദിന ആവശ്യങ്ങള്‍ക്ക് കഴിഞ്ഞുള്ള ഊര്‍ജം ഗ്ലൈക്കോജനാക്കി സൂക്ഷിക്കുന്നതും, ആവശ്യമനുസരിച്ച് ഗ്ലൂക്കോസ് രൂപത്തില്‍ തിരികെ നല്‍കുന്നതും കരളാണ്. 
രോഗപ്രതിരോധ ശേഷി നല്‍കുന്ന വിവിധ ഘടകങ്ങളുടെ നിര്‍മാണംയ ഉദാ : ഗ്ലോബുലിന്‍, കൊളസ്ട്രോള്‍
ശരീരത്തിന് ഹാനികരമായ വസ്തുക്കളെ ഹാനികരമല്ലാതാക്കി അവയുടെ പുറംതള്ളല്‍ വേഗത്തിലാക്കുക. ഉദാ : അമോണിയയെ യൂറിയ ആക്കുന്നു.
ശരീരത്തിലെത്തിചേരുന്ന വിഷ പദാര്‍ത്ഥങ്ങളെ പുറംതള്ളുക
കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ ഈ പ്രക്രിയകളുടെ എല്ലാം താളം തെറ്റിക്കുകയും മറ്റ് അവയവങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. 

കരള്‍ രോഗികളില്‍ കാണുന്ന ലക്ഷണങ്ങള്‍

വിശപ്പില്ലായ്മ, ഓക്കാനം, ശര്‍ദ്ദി, വയറിന്‍റെ വലത് ഭാഗത്ത് വേദന, മഞ്ഞപ്പിത്തം, സ്ഥിരമായ ക്ഷീണം, ഭാരം കുറയുക.



അമിത മദ്യപാനമാണ് കരള്‍ രോഗങ്ങളുടെ പ്രധാന കാരണം
മദ്യപാനികളില്‍ ആദ്യകാലങ്ങളില്‍ കരളില്‍ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന അസുഖമാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. ഈ അവസ്ഥയില്‍ മദ്യപാനം നിര്‍ത്തുകയും ആവശ്യം വേണ്ട മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ കരളിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാവുന്നതാണ്.
ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് - രോഗത്തിന്‍റെ രണ്ടാമത്തെ ഘട്ടമാണ്. കരളിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്ന ഈ അവസ്ഥയില്‍ കരളിന്‍റെ പ്രവര്‍ത്തനക്ഷമതയെ അത് ബാധിക്കുകയും മുമ്പ് പറഞ്ഞ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യും. 
സിറോസിസ് ലിവര്‍ :-  കരള്‍ കോശങ്ങള്‍ നശിച്ച് ഒരു പാഴ് വസ്തു ആകുന്ന അവസ്ഥ. ഇത് കരളിലെ കാന്‍സറിനെ വരെ കാരണമാകും.
വൈറല്‍ ഹെപ്പറ്റൈറ്റിസ് : - പലതരത്തിലുള്ള വൈറസ് അണുബാധ മൂലം കരള്‍ കോശങ്ങള്‍ നശിക്കുന്ന അവസ്ഥ.
ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളാണ് ഹെപ്പറ്റൈറ്റിസ് എയും ഹെപ്പറ്റൈറ്റിസ് ഇയും. പാചകം ചെയ്യുമ്പോഴുള്ള വൃത്തിയും മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും കൈ സോപ്പിട്ട് കഴുകുന്നത് ഈ രോഗം പകരുന്നത് സഹായിക്കും. ഹെപ്പറ്റൈറ്റിസ് എയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പും ഉണ്ട്.
അമിത വണ്ണം, പ്രമേഹം, രക്തത്തിലെ കൊഴുപ്പിന്‍‍റെ അളവ് കൂടുതല്‍ ഇവയും കരളിന്‍റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നതാണ്. 

കരള്‍ രോഗങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍

* ആരോഗ്യകരമായ ജീവിതരീതി
* ശരിയായ ഭക്ഷണം
* ആവശ്യത്തിന് വ്യായാമം
* ശരീര ഭാരം നിയന്ത്രിക്കുക
* മദ്യപാനം പൂര്‍ണമായും നിര്‍ത്തുക
* പുകവലി പാടില്ല
* ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് കഴിക്കുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8K