04 May, 2020 06:33:53 PM


കോട്ടയം ജില്ലയില്‍ ഇനി 5 കോവിഡ് രോഗികള്‍: 12 പേര്‍ രോഗമുക്തരായി; ആരൊക്കെയെന്നറിയാം



കോട്ടയം: കോവിഡ് -19 സ്ഥിരീകരിച്ച് ആശുപത്രി നിരീക്ഷണത്തിലായിരുന്ന കോട്ടയം ജില്ലയില്‍നിന്നുള്ള 17 പേരില്‍ 12 പേര്‍ രോഗവിമുക്തരായി. ഇതില്‍ 11 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രയിലുമാണ്. രോഗവിമുക്തരായ 11 പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലാണ്. നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യും. 


ഇതോടെ കോട്ടയം ജില്ലയില്‍ അശുപത്രി നിരീക്ഷണത്തില്‍ ശേഷിക്കുന്നത് അഞ്ചു പേര്‍ മാത്രമാകും. ഇവരും ഇടുക്കി ജില്ലയില്‍നിന്നുള്ള ഒരാളും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയും  രോഗവിമുക്തരായവരില്‍ ഉള്‍പ്പെടുന്നു. രോഗവിമുക്തരായവരുടേതുള്‍പ്പെടെ 34 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. എല്ലാം നെഗറ്റീവ്


രോഗവിമുക്തരായവരുടെ പട്ടിക ചുവടെ


1.     വിജയപുരം സ്വദേശിയായ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി (37) 

2.     ആദ്യം രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട

        മുട്ടമ്പലം സ്വദേശിയായ ചുമട്ടുതൊഴിലാളി (40) 

3.     തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന

        കുഴിമറ്റം സ്വദേശി (33)

4.    കുഴിമറ്റം സ്വദേശിയായ നഴ്സിന്‍റെ അമ്മ (60)

5.    കുഴിമറ്റം സ്വദേശിയായ നഴ്സിന്‍റെ ബന്ധുവായ സ്ത്രീ (55)

6.    പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (40)

7.    കോട്ടയം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (32)

8.    വിദേശത്തുനിന്ന് വന്ന സംക്രാന്തി സ്വദേശിനി (55)

9.    അന്തര്‍ സംസ്ഥാന ലോറി ഡ്രൈവറായ മണര്‍കാട് സ്വദേശി (50)

10.  കോഴിക്കോട് പോയിവന്ന മണര്‍കാട് സ്വദേശിയായ ട്രക് ഡ്രൈവര്‍ (43)

11.  ചങ്ങനാശേരിയില്‍ താമസിക്കുന്ന തൂത്തുക്കുടിയില്‍നിന്നു വന്ന

       തമിഴ്നാട് സ്വദേശി (56)

12.  സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി (28)


ഇന്ന് കോട്ടയം  ജില്ലയിലെ കൊറോണാ വിവരങ്ങള്‍


1.    ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ - 15


2.    വൈറസ് ബാധിച്ച്  ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍ (എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍) - 5


3.    ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0


4.    ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 11


5.    ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ  - 6  (രോഗവിമുക്തനായ ഒരാളെ നാളെയേ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യൂ)                             


6.    ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 21


7.    ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0


8.    ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 1742


9.    ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 1711 (നിലവില്‍ പോസിറ്റീവ്  - 5, നെഗറ്റീവ് - 1551, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 129, നിരാകരിച്ച സാമ്പിളുകള്‍ - 26)


10.    ഇന്ന് ഫലം വന്ന സാമ്പിളുകള്‍ - 34 (രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 12 പേരുടേത് ഉള്‍പ്പെടെ എല്ലാം നെഗറ്റീവ്)


11.    ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 82


12.    രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0


13.    രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 538


14.    രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0


15.    രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 536


16.    കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 126


17.    കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 3525


18.    ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 15


19.    ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ  - 990


20.    ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 252


21.    മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 840



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K