14 June, 2020 01:06:13 AM


കോവിഡ്‌ വ്യാപനത്തോത്‌: ഇന്ത്യ മൂന്നാമതെന്നു ലോകാരോഗ്യസംഘടന



ദില്ലി: ആഗോളതലത്തില്‍ കോവിഡ്‌ അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതെന്നു ലോകാരോഗ്യസംഘടന. ബ്രസീലും അമേരിക്കയുമാണ്‌ ആദ്യ രണ്ടു സ്‌ഥാനങ്ങളില്‍. രാജ്യത്തെ കോവിഡ്‌ ബാധിതരുടെ പ്രതിദിന എണ്ണം ഇതാദ്യമായി 11,000 കടന്നതിനു പിന്നാലെയാണ്‌ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. 


ആഗോളതലത്തില്‍ ആകെ രോഗബാധിതര്‍ 78 ലക്ഷം കടന്നപ്പോള്‍ ആകെ മരണം 4.30 ലക്ഷമായി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതാണ്‌. ഇന്നലെ രാജ്യത്ത്‌ 11,458 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ അനൗദ്യോഗിക കണക്കനുസരിച്ച്‌ ആകെ രോഗബാധിതര്‍ 3,08,993 ആയി.


386 പേര്‍കൂടി മരിച്ചതോടെ ആകെ മരണം: 8,848. 1,01,141 രോഗികളുള്ള മഹാരാഷ്‌ട്രയാണ്‌ കോവിഡ്‌ബാധിതരില്‍ മുന്നില്‍. സാമ്പത്തിക തലസ്‌ഥാനമായ മുംബൈയില്‍ ഇന്നലെമാത്രം 1,366 പുതിയ രോഗികളും 90 മരണവും സ്‌ഥിരീകരിച്ചു. 40,698 രോഗികളുമായി തമിഴ്‌നാട്‌ രണ്ടാമതും 36,824 പേരുമായി ഡല്‍ഹി മൂന്നാമതുമുണ്ട്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K