10 July, 2020 06:25:26 PM


കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക്‌ രോഗം



തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് സംസ്ഥാനത്ത് വൻവർധന.  416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 204 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 112 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരായവരിൽ 123 പേര്‍ വിദേശത്ത് നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.


തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം 7, ഇടുക്കി 12, എറണാകുളം 20, തൃശൂർ 17, പാലക്കാട് 28, മലപ്പുറം 41, കോഴിക്കോട് 12, കണ്ണൂർ 23, കാസർകോട് 17 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തരായവരുടെ കണക്ക്.


24 മണിക്കൂറിനിടെ  11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി. 2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാമ്പിളികളുടെ ഫലം വരാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 70,112 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 66,132 സാമ്പിളുകൾ നെഗറ്റീവായി.


ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നിന്നാണ് പ്രൈമറി സെക്കന്‍ററി കോണ്ടാക്ടുകൾ വരുന്നത്.സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണ്. ജൂൺ 9.63 ശതമാനമായിരുന്നു സമ്പർക്ക കേസുകളുടെ തോത്. ജൂൺ 27-ന് 5.11 ശതമാനമായി. ജൂൺ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കിൽ അത് 20.64 ആയി ഉയർന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K