13 July, 2020 06:38:20 PM


സം​സ്ഥാ​ന​ത്ത് ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്; 144 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ രോ​ഗം



തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളിൽ 140 പേർ വിദേശത്ത് നിന്നും 64 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 144 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 


അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ബി​എ​സ്‌ഇ 10, ബി​എ​സ്‌എ​ഫ് ഒ​ന്ന്, ഇ​ന്തോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ ഫോ​ഴ്സ് 77, അ​ഗ്നി​ശ​മ​ന​സേ​ന നാ​ല്, കെ​എ​സ്‌ഇ​യി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.


സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല്ലം ജി​ല്ല​യി​ലെ 74 വ​യ​സു​ള്ള ത്യാ​ഗ​രാ​ജ​ന്‍, ക​ണ്ണൂ‍​ര്‍ ജി​ല്ല​യി​ലെ 64 വ​യ​സു​ള്ള അ​യി​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷം നടത്തിയ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. തീരദേശത്ത് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കവും രോഗബാധയും കണ്ടെത്താൻ ഊർജിത പ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവർധന തോത് കൂടിയാൽ വല്ലാതെ പ്രയാസപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആ​ല​പ്പു​ഴ- 119, തി​രു​വ​ന​ന്ത​പു​രം- 63 , മ​ല​പ്പു​റം- 47, പ​ത്ത​നം​തി​ട്ട- 47, ക​ണ്ണൂ​ര്‍- 44 , കൊ​ല്ല- 33, പാ​ല​ക്കാ​ട്- 19, കോ​ഴി​ക്കോ​ട്-16, എ​റ​ണാ​കു​ളം- 15, വ​യ​നാ​ട്- 14, കോ​ട്ട​യം- 10, തൃ​ശൂ​ര്‍- ഒ​ന്പ​ത്, കാ​സ​ര്‍​ഗോ​ഡ്- ഒ​ന്പ​ത്, ഇ​ടു​ക്കി- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്. 162 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 223 ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 180594 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 713 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K