29 October, 2020 06:00:03 PM


കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്; 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. ഇവരില്‍ 734 പേരുടെ ഉറവിടം വ്യക്തമല്ല. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 26 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 8474 പേര്‍ രോ​ഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 


തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.


മാസ്ക് ധരിക്കാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. അതിന്‍റെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മണ്ഡല മകരവിളക്ക് സീസണ്‍ ശബരിമലയില്‍ ആരംഭിക്കാനിരിക്കുകായാണ്. അവധി ദിവസങ്ങളിലെല്ലാം തിരക്ക് ഇല്ലാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കില്‍ ചികിത്സാ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K