31 January, 2021 09:23:31 AM


യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് കാസർഗോഡ് തു​ട​ക്കം



കാ​സ​ർ​ഗോ​ഡ്: യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം. കാ​സ​ര്‍​ഗോ​ഡ് നി​ന്നു​മാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. സം​ശു​ദ്ധം സ​ദ്ഭ​ര​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യാ​ത്ര മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി വൈ​കി​ട്ട് നാ​ലി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്‍ തു​ട​ങ്ങി​യ​വ​രും കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. കു​മ്പ​ള ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വ​ച്ചാ​ണ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K