31 January, 2021 08:15:44 PM


ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് "ആ​ദ​രാ​ഞ്ജ​ലി​ക​ൾ'; വീ​ക്ഷ​ണ​ത്തോ​ട് ‌വി​ശ​ദീ​ക​ര​ണം തേ​ടി


തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് "ആ​ദ​രാ​ഞ്ജ​ലി​ക​ൾ' ആ​ർ​പ്പി​ച്ച കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​ത്തി​നു രൂ​ക്ഷ​വി​മ​ർ​ശ​നം. കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ വീ​ക്ഷ​ണ​ത്തോ​ട് കെ​പി​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി.


"വീ​ക്ഷ​ണം' കാ​സ​ർ​ഗോ​ഡ് ബ്യൂ​റോ​യോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യ ആ​ശം​സാ പ​ര​സ്യ​ത്തി​ലാ​ണ് വ​മ്പ​ൻ അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്. പ​ര​സ്യ​ത്തി​ൽ ആ​ശം​സ​ക​ളോ​ടെ എ​ന്ന​തി​നു പ​ക​രം "ആ​ദ​രാ​ഞ്ജ​ലി​ക​ളോ​ടെ' എ​ന്നാ​ണ് അ​ച്ച​ടി​ച്ചു​വ​ന്ന​ത്.
ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹാ​സ​ത്തി​നും ഇ​ട​യാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K