11 February, 2021 06:14:43 PM


കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച അച്ഛനും സഹോദരന്‍റെ സുഹൃത്തും അറസ്റ്റില്‍



കൊല്ലം: കൊട്ടിയത്ത് പതിനഞ്ചുകാരിയെ അച്ഛനും സഹോദരന്‍റെ സുഹൃത്തും പീഡിപ്പിച്ചു. മൂന്നു മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിലേക്ക് മാറ്റി. അറസ്റ്റിലായ അച്ഛനെയും മറ്റൊരു പ്രതിയായ യുവാവിനെയും കോടതി റിമാൻഡ് ചെയ്തു. 


ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെയാണ് സ്വ്തം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്‍റെ സുഹൃത്തുമാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. തുടർന്ന് പോലീസ് സഹായത്തോടെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പീഡനവിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല.


2020 മുതൽ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ചാത്തന്നൂർ പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഹോദരന്റെ സുഹൃത്തും അടുപ്പം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. കാമുകൻ നൗഷാദിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. തുടർ അന്വേഷണത്തിലാണ് പിതാവിന്റെ പീഡനവും പുറത്തറിഞ്ഞത്. ചാത്തന്നൂർ സി ഐ ഡി. അനീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K