20 February, 2021 10:16:39 PM


'ശ്രീ​ധ​ര​ന്‍ മ​ഹാനും യോഗ്യനും, മോ​ഹം ന​ട​ക്ക​ട്ടെ': മെ​ട്രോ​മാ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി



തി​രു​വ​ന​ന്ത​പു​രം: മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ മ​ഹാ​നും ഏ​തു സ്ഥാ​ന​ത്തി​നും യോ​ഗ്യ​നു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ത​യാ​റാ​ണെ​ന്ന ശ്രീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ശ്രീ​ധ​ര​ന്‍ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ളെ ചെ​റു​പ​രി​ഹാ​സ​ച്ചി​രി​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട​ത്. ശ്രീ​ധ​ര​ന്‍ മ​ഹാ​നാ​യ വ്യ​ക്തി​യ​ല്ലേ, വ​ലി​യ ടെ​ക്‌​നോ​ക്രാ​റ്റ്, രാ​ജ്യം പ​ദ്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ച ആ​ള്‍. ഏ​ത് സ്ഥാ​നം വ​ഹി​ക്കാ​നും യോ​ഗ്യ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ മോ​ഹ​ത്തി​ന​നു​സ​രി​ച്ച്‌ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്ക​ട്ടെ - മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K