02 March, 2021 02:21:35 PM


കൊല്ലത്ത് മുകേഷ്: ഇരവിപുരത്ത് നൗഷാദ്; അയിഷ പോറ്റിയും മേഴ്‌സിക്കുട്ടിയമ്മയും പട്ടികയിൽ



കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് രണ്ടാം അങ്കത്തിനൊരുങ്ങി നടന്‍ മുകേഷ്. മുകേഷിനെ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം.നൗഷാദ് തുടരും. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.


ജനപിന്തുണയുള്ള നേതാക്കളെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമാണ് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ചവറയില്‍ അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനെ മത്സരിപ്പിക്കും. മൂന്നു ടേം എന്ന നിബന്ധനയില്‍ ഇളവുണ്ടായാല്‍ അയിഷ പോറ്റിയും മേഴ്‌സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാര്‍ത്ഥിയാകും. ജയസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കരയില്‍ അയിഷ പോറ്റിക്ക് വീണ്ടും അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ട്.


അതേസമയം ഇവിടെ കെ.എന്‍.ബാലഗോപാലും പട്ടികയില്‍ ഇടം പിടിച്ചു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്കു പുറമേ പാര്‍ട്ടി ഏരിയ സെക്രട്ടറി എസ്.എല്‍.സജികുമാറിനെയും പരിഗണിക്കുന്നുണ്ട്. മൂന്നു ടേം എന്ന നിബന്ധനയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും, അയിഷ പോറ്റിക്കും ഇളവു നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റാകും എടുക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K