23 April, 2021 08:42:51 PM


വായുവിലൂടെയും വൈറസ് പകരാം: മാസ്ക് ധരിച്ചില്ലെങ്കിൽ കോവിഡ് പിടികൂടും - മുഖ്യമന്ത്രി


Virus spread air pinarayi


തിരുവനന്തപുരം: വായുവിലൂടെയും കൊവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.


തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തു വരുന്ന സൂക്ഷ്മ ജലകണികകൾ വായുവിൽ തങ്ങി നിൽക്കുകയും അൽപ ദൂരം സഞ്ചരിക്കുകയും ചെയ്‌തേക്കാം. അത്തരത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്കുകളുടെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണം. എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കും. അടഞ്ഞ സ്ഥലങ്ങളിൽ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകൾ കൂട്ടം കൂടുക എന്നിവയും വായുമാർഗം രോഗം പടരുന്നതിൽ വളരെ പ്രധാന കാരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K