27 April, 2021 12:31:34 PM


സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി വർധിച്ച സ്ഥലങ്ങളിൽ പടരുന്നത് ജനിതകമാറ്റം വന്ന വൈറസ്


massive spread of mutated coronavirus in kerala


കൊച്ചി: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ് വ്യതിയാനം പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത്. ഒരു മാസത്തിനിടെ വൈറസ് വ്യാപനം രൂക്ഷമായെന്ന് പഠനം തെളിയിക്കുന്നു.


ഏപ്രിൽ ആദ്യം മുതൽ തന്നെ വ്യാപനം ശക്തമാണ്. വടക്കൻ ജില്ലകളിലാണ് യു.കെ വകഭേദം കണ്ടെത്തിയത്. തീവ്രത കൂടിയ സൗത്ത് ആഫ്രിക്കൻ വകഭേദം സംസ്ഥാനത്തെ നഗരങ്ങളിൽ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി വർധിച്ച സ്ഥലങ്ങളിൽ പടർന്നത് ജനിതക മാറ്റം വന്ന വൈറസാണെന്നും പഠനത്തിൽ പറയുന്നു. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ജനിതക മാറ്റം കണ്ടെത്താൻ സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.


ഇന്ത്യയിൽ പത്ത് സംസ്ഥാനങ്ങളിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം ശക്തമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ആദ്യ സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. പിന്നാലെ ഒഡീഷ, പശ്ചിമ ബം​ഗാൾ, കർണാടക, ഛത്തീസ്​ഗഢ്, ഡൽഹി, ഝാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് അതിശക്തമായ ആദ്യ പത്ത് സംസ്ഥാനങ്ങളിൽ കേരളമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K