29 April, 2021 04:24:24 PM


ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലത്തെത്തിച്ചു



കൊല്ലം: കുണ്ടറയില്‍ സ്വന്തം കാര്‍ കത്തിക്കാന്‍ ഗൂഢാലോചന നടത്തിയ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലം ചാത്തന്നൂരിലെത്തിച്ചു. സംഭവത്തില്‍ ദല്ലാളിന്‍റെ പങ്കിനെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസ് നീക്കം. വൈദ്യ പരിശോധനാ ഫലം വന്നതിന് ശേഷമാവും ഷിജു വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ ആരംഭിക്കുക.

കുണ്ടറ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷിജു വര്‍ഗീസിനെ ഇന്ന് രാവിലെ 9. 30 ഓടെയാണ് ഗോവയില്‍ നിന്നും കൊല്ലം ചാത്തന്നൂരില്‍ എത്തിച്ചത്. സ്വന്തം കാര്‍ കത്തിച്ചതിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ദല്ലാള്‍ എന്നറിയപ്പെടുന്ന വിവാദ ഇടനിലക്കാരന്റെ പങ്കിനെ കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K