30 April, 2021 09:01:18 AM


കശ്‌മീരിൽ മഞ്ഞുമല ഇടിഞ്ഞ‍ുവീണ് പരിക്കേറ്റ സെെനികൻ മരിച്ചു



ചവറ: കശ്മീരിലെ ലഡാക്കിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന സെെനികൻ മരിച്ചു. കൊട്ടുകാട് എരുവത്തുവീട്ടിൽ റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥനായ അബൂബക്കർ കുഞ്ഞിന്റെയും പരേതയായ റസിയാബീവിയുടെയും മകൻ എസ് എസ് ബൈത്തിൽ ഷാനവാസ് (30)ആണ് മരിച്ചത്. ആർമിയിൽ രാഷ്ട്രീയ റൈഫിൽ (ആർആർ) വിഭാഗത്തിലായിരുന്നു ഷാനവാസ്. രണ്ടാഴ്ച മുമ്പായിരുന്നു അപകടം.


ബുധനാഴ്ച രാത്രി 9.30നാണ് മരണവിവരം വീട്ടിൽ അറിയുന്നത്. 11 വർഷം മുമ്പാണ് ഷാനവാസ് ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് അവസാനമായി നാട്ടിൽ വന്നുപോയത്. ഭാര്യ റഫ്ന ഏഴുമാസം ഗർഭിണിയാണ്. മക്കൾ: അഞ്ചു വയസ്സുള്ള അനീന, മൂന്നു വയസ്സുള്ള അമ്ന.സംസ്കാരം ഞായറാഴ്ച പകൽ 12ന് ചവറ കൊട്ടുകാട് ജുമാ മസ്ജിദിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K