30 April, 2021 03:50:26 PM


'ഓക്‌സിജന്‍ വിതരണം'; കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി



കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മറ്റ് ചില ആശുപത്രികള്‍ക്കും കെ.എം.എം.എല്‍ പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓക്‌സിജന്‍ വിതരണം ഏതെങ്കിലും ഒരു ജില്ലയ്ക്ക് പ്രാമുഖ്യം നല്‍കി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഓക്‌സിജന്‍ വിതരണം സംസ്ഥാന അടിസ്ഥാനത്തില്‍ നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ല. സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ദുരന്തനിവാരണ അതോറിറ്റി ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K