11 May, 2021 04:06:07 PM


കൊവിഡ് വാക്‌സിന്‍ വിതരണം; സുതാര്യത അനിവാര്യമെന്ന് ഹൈക്കോടതി



കൊച്ചി: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. കേരളത്തിലെ വാക്സിന്‍ സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലേ എന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. സ്റ്റോക്ക് വെളിപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. വാക്‌സിന്‍ വിതരണത്തില്‍ കോടതി ഇടപെടലാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി.


വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നിലവില്‍ എത്ര ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈ കലണ്ടര്‍ തയ്യാറാക്കി ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണം, ഹര്‍ജി തീര്‍പ്പാക്കും വരെ പൊതു വിപണിയിലെ വാക്‌സിന്‍ വില്‍പന തടയണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K