13 May, 2021 12:06:48 PM


ചികിത്സ കിട്ടിയില്ല; മലയാളി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു



കൊട്ടാരക്കര: മലയാളി നഴ്സ് യുപിയിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ കാര്യമായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പരാതിപ്പെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K