08 July, 2021 06:14:35 PM


കോവിഡിനു പിന്നാലെ സിക്കയും: സം​സ്ഥാ​ന​ത്ത് ആ​ദ്യ​ സി​ക്ക വൈ​റ​സ് തിരുവനന്തപുരത്ത് സ്ഥി​രീ​ക​രി​ച്ചു



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​രി​യാ​യ ഗ​ര്‍​ഭി​ണി​യി​ലാ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ സാം​പി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കൊ​തു​കു​ക​ള്‍ വ​ഴി പ​ട​രു​ന്ന രോ​ഗ​മാ​ണ് സി​ക്ക. ഡെ​ങ്കി​പ്പ​നി​ക്കും ചി​ക്ക​ന്‍​ഗു​നി​യ​ക്കും സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​മാ​ണ് സി​ക്ക വൈ​റ​സി​നും. ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കൊ​തു​കാ​ണ് വൈ​റ​സ് പ​ര​ത്തു​ന്ന​ത്.

സി​ക്ക വൈ​റ​സ്

ഫ്ലാ​വി​വി​റി​ഡേ എ​ന്ന വൈ​റ​സ് കു​ടും​ബ​ത്തി​ലെ ഫ്ലാ​വി​വൈ​റ​സ് ജ​നു​സി​ലെ ഒ​രു അം​ഗ​മാ​ണ് സി​ക്ക വൈ​റ​സ് (Zika virus (ZIKV)) പ​ക​ൽ പ​റ​ക്കു​ന്ന ഈ​ഡി​സ്‌ ജ​നു​സി​ലെ ഈ​ഡി​സ്‌ ഈ​ജി​പ്തി പോ​ലു​ള്ള കൊ​തു​കു​ക​ളാ​ണ് ഇ​വ പ​ക​രാ​ൻ ഇ​ടാ​യാ​ക്കു​ന്ന​ത്.

മ​നു​ഷ്യ​രി​ൽ സി​ക്ക പ​നി എ​ന്നു പേ​രു​ള്ള ല​ഘു​പ​നി വ​രാ​ൻ ഇ​വ ഇ​ട​യാ​ക്കു​ന്നു. 1950 -ക​ൾ മു​ത​ൽ ആ​ഫ്രി​ക്ക​യി​ലെ​യും ഏ​ഷ്യ​യി​ലെ​യും ഒ​രു ചെ​റി​യ മ​ധ്യ​രേ​ഖാ​പ്ര​ദേ​ശ​ത്തു​മാ​ത്രം ഈ ​പ​നി കാ​ണ​പ്പെ​ട്ടി​രു​ന്നു. 2014 ആ​യ​പ്പോ​ഴേ​ക്കും ഈ ​വൈ​റ​സ് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ ഫ്ര​ഞ്ച് പോ​ളി​നേ​ഷ്യ​യി​ലേ​ക്കും പി​ന്നീ​ട് ഈ​സ്റ്റ​ർ ദ്വീ​പ് 2015 -ൽ ​മെ​ക്സി​ക്കോ, മ​ധ്യ അ​മേ​രി​ക്ക, ക​രീ​ബി​യ​ൻ, തെ​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ ക​ണ​ക്ക് വ്യാ​പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K