24 July, 2021 02:12:16 PM
അമ്പലപ്പുഴയില്‍ സിപിഎം തെളിവെടുപ്പ് തുടങ്ങി; ആദ്യം ഹാജരായത് ജി. സുധാകരന്‍

ആലപ്പുഴ: തിരഞ്ഞെടുപ്പ് വീഴ്ചയുണ്ടായി എന്ന ആരോപണത്തില്‍ അമ്പലപ്പുഴയില്‍ സി.പി.എം. തെളിവെടുപ്പ് തുടങ്ങി. സംസ്ഥാന സമിതി നിയോഗിച്ച രണ്ടംഗ സമിതിയാണ് അന്വേഷിക്കുന്നത്. എളമരം കരീമും കെ.ജെ തോമസുമാണ് സമിതിയില്‍.
അന്വേഷണ സമിതി ഇന്ന് രാവിലെ ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. ആരോപണ വിധേയനായ മുന്‍ മന്ത്രി ജി സുധാകരനാണ് ആദ്യം തെളിവെടുപ്പിന് ഹാജരായത്.
സി.പി.എം. അമ്ബലപ്പുഴ എം.എല്‍.എ. എച്ച് സലാം ഉള്‍പ്പെടെയുള്ളവരെയും തെളിവെടുപ്പിന് വിളിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴ മണ്ഡലത്തില്‍ പ്രവര്‍ത്തന വീഴ്ചയുണ്ടായി എന്ന ആരോപണമാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. ആരോപണവിധേയനായ മുന്‍ മന്ത്രി ജി സുധാകരനെതിരെയാണ് അന്വേഷണം. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതിത്തയ്യാറാക്കി ജി സുധാകരന്‍ അന്വേഷണ കമ്മീഷന് മുമ്ബാകെ കൈമാറിയതായാണ് വിവരം.







