02 August, 2021 01:54:21 PM
എൽജിഎസ് റാങ്ക് പട്ടിക നീട്ടാനാകില്ല; പിഎസ്സി ഹൈക്കോടതിയില്‍

തിരുവനന്തപുരം: എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്സി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇനിയും റാങ്ക് പട്ടിക നീട്ടുക അപ്രായോഗികമാണെന്നും മുൻപ് കാലാവധി നീട്ടി നൽകിയിരുന്നുവെന്നും പിഎസ്സി ഹൈക്കോടതിയില്‍ അറിയിച്ചു.
ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല. പട്ടിക നീട്ടിയാൽ പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ അറിയിച്ചിരുന്നു.