18 August, 2021 10:12:07 AM


ഉ​മ്മ​ൻ ചാ​ണ്ടി കോ​ൺ​ഗ്ര​സി​ന്‍റെ അ​ന്ത​ക​നോ? കോ​ട്ട​യ​ത്ത് പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം




കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ കോ​ട്ട​യ​ത്ത് പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. ഉ​മ്മ​ൻ ചാ​ണ്ടി കോ​ൺ​ഗ്ര​സി​ന്‍റെ അ​ന്ത​ക​നോ എ​ന്നാ​ണ് പോ​സ്റ്റ​ർ. കോ​ട്ട​യം ന​ഗ​ര​ത്തി​ലും ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ലു​മാ​ണ് പോ​സ്റ്റ​ർ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സേ​വ് കോ​ൺ​ഗ്ര​സ് എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ള്ള​ത്.

ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും പോ​സ്റ്റ​റി​ൽ ആ​രോ​പ​ണ​മു​ണ്ട്. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത് ക​ഞ്ചാ​വ് ക​ട​ത്തും ചൂ​താ​ട്ട​കേ​ന്ദ്ര​വും ന​ട​ത്തു​ന്ന​വ​രെ​യെ​ന്നും പോ​സ്റ്റ​റി​ൽ ആ​രോ​പി​ക്കു​ന്നു. ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പ്ര​ഖ്യാ​പ​നം വ​രാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ​യാ​ണ് പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യൂ​ജി​ന്‍ തോ​മ​സി​നെ ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ ആ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി. എ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് ത​ന്നെ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഒ​പ്പ​മു​ള്ള കെ​പി​സി​സി സെ​ക്ര​ട്ട​റി നാ​ട്ട​കം സു​രേ​ഷി​നെ ഡി​സി​സി അ​ധ്യ​ക്ഷ​നാ​ക്കാ​നും നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്.

കോ​ട്ട​യ​ത്ത് ഐ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് ജോ​സ​ഫ് വാ​ഴ​ക്ക​നും, ഫി​ലി​പ്പ് ജോ​സ​ഫും ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ സ്ഥാ​ന​ത്തി​നാ​യി നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ഗ്രൂ​പ്പി​ല്‍ ഭി​ന്ന​ത ഉ​ണ്ടെ​ങ്കി​ലും എ ​ഗ്രൂ​പ്പി​ന് ത​ന്നെ ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K