23 August, 2021 01:47:51 PM


മ​രം​മു​റി​ക്കേ​സി​ലെ ധ​ർ​മ​ടം ബ​ന്ധം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം - വി ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം മു​റി​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ൻ.​ടി. സാ​ജ​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി മ​ട​ക്കി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. മ​രം​മു​റി​ക്കേ​സി​ലെ ധ​ർ​മ​ടം ബ​ന്ധം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ധ​ർ​മ​ട​ത്തെ ര​ണ്ട് വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ടി​ല്‍ പ​ര​മാ​ർ​ശി​ക്കു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ട്ടി​ൽ മ​രം മു​റി മൂ​ന്ന് പ്രാ​വ​ശ്യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. മ​രം സം​ര​ക്ഷി​ക്കാ​ൻ സ​ത്യ​സ​ന്ധ​മാ​യ നി​ല​പാ​ടെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ര​ട്ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ര​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ സം​ര​ക്ഷി​ക്കു​ന്ന ധ​ര്‍​മ​ടം ബ​ന്ധം എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. സാ​ധാ​ര​ണ ട്രാ​ൻ​സ്ഫ​ർ മാ​ത്ര​മാ​ണ് സാ​ജ​നെ​തി​രെ ഉ​ണ്ടാ​യ ന​ട​പ​ടി. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷം ആ​ലോ​ചി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K