24 August, 2021 10:25:43 PM


കൃഷിമന്ത്രി പി പ്രസാദിന്‍റെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജമെയിലുകള്‍



തിരുവനന്തപുരം: പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ മെയിലുകള്‍ അയക്കുന്നതായി കൃഷിമന്ത്രി പി പ്രസാദ്. തന്റെ പേരും പദവിയും ദുരുപയോഗം ചെയ്ത് ഇ-മെയിലുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റ് മന്ത്രിമാര്‍ക്കും അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി പ്രസാദ് പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച് വ്യാജന്മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.


ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽ പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K