27 August, 2021 07:32:31 PM
ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍: നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. വാരന്ത്യ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ സമാനമായ നിന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഞായറാഴ്ച അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഞായറാഴ്ച തുറന്നു പ്രവർത്തിക്കാനും അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ അറുപത് ശതമാനത്തിലധികവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.