29 August, 2021 11:59:44 AM
ഡിസിസി അദ്ധ്യക്ഷന്മാർ: ഹൈക്കമാൻഡിന്റെ ഇടപെടൽ കുറക്കാമായിരുന്നു - ചെന്നിത്തല

ആലപ്പുഴ: കോണ്ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിൽ കുറെകൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തലിൽ നടത്തേണ്ടതായിരുന്നുവെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡിന്റെ ഇടപെടൽ കുറച്ചുകൊണ്ടുവരാമായിരുന്നു. സംസ്ഥാനതലത്തിൽ അത്തരത്തിലുള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരത്തിലുള്ള ചർച്ച ഉണ്ടായിരുന്നെങ്കിൽ ഹൈക്കമാൻഡിന്റെ ഇടപെൽ കുറയുമായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടതിന് അദ്ദേഹത്തിനോട് നന്ദി പറയുന്നു.
കോണ്ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാരായ 14 പേർക്കും നല്ലനിലയിൽ പ്രവർത്തിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. 14 പേരും തന്റെ ആളുകളാണ് എന്ന് താൻ വിശ്വസിക്കുന്നു. ഡിസിസി പട്ടികയെ പൂർണമായി അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്ഗ്രസ് പാർട്ടിയെ സംബന്ധിച്ചത്തോളം പാർട്ടിയുടെ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി പ്രവർത്തകർ അംഗീകരിക്കേണ്ടത്. അഭിപ്രായവ്യത്യാസങ്ങൾ കാണും. എന്നാൽ ഹൈക്കമാൻഡ് ഒരു തീരുമാനം എടുത്താൽ അത് എല്ലാവരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.