28 October, 2021 07:46:03 PM


എ​ല്ലാം സ​ജ്ജം; മു​ല്ല​പ്പെ​രി​യാ​ർ ഡാം ​നാളെ ​രാ​വി​ലെ ഏ​ഴി​ന് തു​റ​ക്കും



തൊ​ടു​പു​ഴ: മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം മു​ല്ല​പ്പെ​രി​യാ​ർ ഡാം ​വെ​ള്ളി​യാ​ഴ്ച തു​റ​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​നാ​ളെ തു​റ​ന്നു വി​ടു​ന്ന​തി​ല്‍ മാ​റ്റം ഉ​ണ്ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 139.5 എ​ന്ന റൂ​ള്‍ ക​ര്‍​വ് ന​വം​ബ​ര്‍ ഒ​ന്നു മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. നി​ല​വി​ല്‍ 138 അ​ടി​ത​ന്നെ​യാ​ണ് ത​മി​ഴ്‌​നാ​ട് മു​ന്നോ​ട്ടു വ​ച്ചി​രി​ക്കു​ന്ന റൂ​ള്‍ ക​ര്‍​വ്.

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ്. നി​ല​വി​ല്‍ ത​മി​ഴ്‌​നാ​ട് ന​ല്‍​കി​യി​രി​ക്കു​ന്ന റൂ​ള്‍ ക​ര്‍​വി​നെ​തി​രെ കേ​ര​ള​ത്തി​ന്‍റെ വാ​ദ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ കോ​ട​തി​യെ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഡാം ​തു​റ​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​വേ​ണ്ടെ​ന്നും എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യെ​ന്നും റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ര്‍ തു​റ​ക്കു​മ്പോ​ള്‍ 2018 ലേ ​അ​ത്ര ഗു​രു​ത​ര​മാ​യ സ​ഹാ​ച​ര്യ​മി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. റ​വ​ന്യു, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, എ​ന്‍​ഡി​ആ​ര്‍ എ​ഫ് സം​ഘ​ങ്ങ​ള്‍ സ​ജ്ജ​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍ കൃ​ത്യ​മാ​യി വി​വ​രം അ​റി​യി​ക്കും.

തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​ത്. അ​ണ​ക്കെ​ട്ട് തു​റ​ക്കു​മ്പോ​ള്‍ എ​ത്ര ജ​ലം തു​റ​ക്കും എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ക്യാ​മ്പു​ക​ളും വാ​ഹ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രേ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റ​വ​ന്യൂ​മ​ന്ത്രി പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K