31 October, 2021 08:52:38 AM


കേരളത്തില്‍ മറവിരോഗ ബാധിതരുടെ എണ്ണം 10 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് പഠനം



കൊച്ചി : കേരളത്തില്‍ വരുന്ന 10 വര്‍ഷത്തിനുളളില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘത്തിന്റേണ് പഠനം. ഗവേഷക സംഘം പഠന റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗാവസ്ഥ വാര്‍ധക്യസഹജമായ അസുഖമാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.

എന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ മറവിരോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് പോലെ തന്നെ മറവിരോഗത്തിന് പ്രായഭേദം ഇല്ലാതാകുന്നുവെന്നും പഠനം വ്യക്താക്കുന്നു. ജീവിതശൈലി തന്നെയാണ് ഗൗരവകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതെന്നാണ് വിവരം. കുസാറ്റിലെ സെന്റര്‍ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘം എറണാകുളം ജില്ലയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും. പഠനത്തോട് അനുബന്ധിച്ച് കൊച്ചിയെ രാജ്യത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് ഗവേഷക സംഘം.

പദ്ധതിയുടെ ഭാഗമായി എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിലെത്തിക്കാന്‍ മൊബൈല്‍ ആപ്പും ഇവര്‍ രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്. ഡിമെന്‍ഷ്യ ബാധിതരെ പരിചരിക്കുന്നവരും സമൂഹത്തിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. മറവി രോഗത്തിന്റെ ബോധവല്‍ക്കരണവും, പരിചരണവും സംസ്ഥാന സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചാല്‍ മറ്റ് ജില്ലകളിലും പദ്ധതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് കുസാറ്റിലെ ഗവേഷക സംഘം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K