31 October, 2021 11:26:46 AM
മുല്ലപ്പെരിയാറില്‍ റൂള്‍കര്‍വ് പാലിച്ചില്ലെന്ന് കേരളം: സുപ്രീം കോടതിയെ അറിയിക്കും

ഇടുക്കി: മുല്ലപ്പെരിയാറില്‍ തമിഴ്നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതായിരുന്നു. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതുമുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, പെരിയാറിലെ ജലനിരപ്പ് 95 സെന്റിമീറ്റര്‍ ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധനവുണ്ട്. ഞായറാഴ്ച രാവിലെ മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി. പ്രസാദും മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രിമാർ മുല്ലപ്പെരിയാറിൽ എത്തിയിരിക്കുന്നത്. ജലനിരപ്പ് 138 അടിയാക്കണമെന്ന് മന്ത്രിമാർ തമിഴ്നാടിനോട് ആവശ്യപ്പെടും.