07 December, 2021 11:35:53 AM


കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും



കൊച്ചി: കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. യുകെയില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍, അദ്ദേഹത്തിന്‍റെ ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ റഷ്യയില്‍ നിന്നെത്തി കൊവിഡ് പോസിറ്റീവായ 2 പേരുടെ സാംപിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചു. മഹാരാഷ്ട്രയിൽ രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 23 ആയി കൂടി. മഹാരാഷ്ട്രയിൽ 10 പേരാണ് ചികിത്സയിൽ ഉള്ളത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഏതാനും ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K