01 February, 2022 06:31:19 PM


മന്ത്രിക്കെതിരായ ഹർജി: ലോകായുക്ത ഉത്തരവ് 4ന്; നിർണ്ണായകരേഖയുമായി സർക്കാർ



തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വി സി നിയമന വിവാദത്തിൽ നിർണ്ണായക രേഖയുമായി സംസ്ഥാന സർക്കാർ രം​ഗത്ത്. സർക്കാരിന് പേര് നിർദേശിക്കാൻ ഉണ്ടോ എന്ന് ഗവർണ്ണറുടെ സെക്രട്ടറി ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നു സർക്കാർ പറയുന്നു. ലോകായുക്തയിൽ നൽകിയ രേഖകളിലാണ് ഇക്കാര്യം സർക്കാർ അവകാശപ്പെടുന്നത്. 

കണ്ണൂർ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ ഹാജരാക്കി. വി സി നിയമനത്തിൽ മന്ത്രി പ്രൊഫ. ബിന്ദുവിനെതിരായ (R Bindu)  ഹർജിയിൽ വെള്ളിയാഴ്ച ലോകായുക്ത ഉത്തരവ് വരും. വി സി നിയമനത്തിൽ മന്ത്രി നിർദ്ദേശം മാത്രം വയ്ക്കുകയല്ലേ ചെയ്തതെന്ന് ലോകായുക്ത ചോദിച്ചു.  എ.ജി യുടെ ഉപദേശം അനുസരിച്ചാണ് മന്ത്രി പുനർ നിയമനം ആവശ്യപ്പെട്ടത്. നിയമനം എന്ത് നേട്ടമാണുണ്ടാക്കിയതെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. മന്ത്രി എന്തു പറഞ്ഞാലും ഗവർണർ നിയമമനുസരിച്ചല്ലേ പ്രവർത്തിക്കാവൂവെന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു. 

ചാൻസിലറും വൈസ് ചാൻസലും തമ്മിലുളള ഒരു ആശയ വിനിമയം മാത്രമേ നടന്നിട്ടുള്ളൂ വെന്ന് അറ്റോർണി ഷാജി പറഞ്ഞു. ചാൻസിലറും പ്രോ വൈസ് ചാൻസിലറും ലോകായുക്ത പരിധിയിൽ വരില്ലെന്ന് ലോകായുക്‌ത പറഞ്ഞു.ഈ പദവിയിൽ ഇരുന്ന് ഒരു ശമ്പളം ഇവർ കൈപറ്റുന്നില്ല. മന്ത്രിയെന്ന നിലയിൽ പ്രൊഫ. ബിന്ദു ശുപാർശയോ നിർദ്ദേശമോ സമർപ്പിക്കാൻ പാടില്ലെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. മന്ത്രി കാണിച്ചത് സ്വജന പക്ഷപാതമെന്നും അദ്ദേഹം വാദിച്ചു. 
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K