02 February, 2022 01:12:43 PM


'മു​ഖ്യ​മ​ന്ത്രി ​വ​ന്നോ​ട്ടെ': ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ ച​ർ​ച്ച ന​ട​ത്തി ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ അ​ത്ര​യും വ​ർ​ധ​ന ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ വ​ർ​ധി​പ്പി​ച്ചാ​ലും ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ര​ണ്ട് മാ​സം മു​ന്പ് സ​ർ​ക്കാ​ർ ബ​സ് ഉ​ട​മ​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. മി​നി​മം ചാ​ർ​ജ് എ​ട്ടു രൂ​പ​യി​ൽ നി​ന്ന് 10 ആ​ക്ക​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K