04 February, 2022 01:15:05 PM


അ​സ​ദു​ദ്ദി​ൻ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ; വെടിവെച്ച കേസിൽ 2 പേർ അറസ്റ്റിൽ



ന്യൂ​ഡ​ൽ​ഹി: ഓ​ൾ ഇ​ൻ​ഡ്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്‌​ലി​മീ​ൻ (എ​ഐ​എം​ഐ​എം) നേ​താ​വും എം​പി​യു​മാ​യ അ​സ​ദു​ദ്ദി​ൻ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച ഒ​വൈ​സി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യി​രു​ന്നു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്ര റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ (സി​ആ​ർ​പി​എ​ഫ്) ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു മ​ട​ങ്ങു​മ്പോ​ളാ​ണ്‌ ഒ​വൈ​സി​യു​ടെ കാ​റി​നു നേ​രെ അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ കാ​റി​ന്‍റെ ട​യ​റു​ക​ൾ പൊ​ട്ടി. എ​ന്നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഡ​ൽ​ഹി-​മീ​റ​റ്റ് എ​ക്സ്പ്ര​സ് വേ​യി​ൽ ഗൗ​തം​ബു​ദ്ധ​ന​ഗ​റി​ലെ ചി​ജാ​ർ​സി ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ക്ര​മി​ക​ൾ കാ​റി​നു നേ​രെ നാ​ല് ത​വ​ണ വെ​ടി​യു​തി​ർ​ത്തു. അ​ക്ര​മി​ക​ൾ മൂ​ന്നോ നാ​ലോ പേ​രു​ണ്ടാ​യി​രു​ന്ന​താ​യി ഒ​വൈ​സി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. നോ​യി​ഡ സ്വ​ദേ​ശി സ​ച്ചി​ൻ, സ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ശു​ഭം എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് പി​സ്റ്റ​ൾ പി​ടി​ച്ചെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K