09 March, 2022 09:47:10 PM


വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സത്യാവസ്ഥ പുറത്തുവന്നുവെന്ന് കെ സുധാകരന്‍



തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പോസ്റ്റ് ആയുധമാക്കി കോൺഗ്രസ്. കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന നിലപാട് ശരിവെക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.  ബുദ്ധിശൂന്യനായ രാഷ്ട്രീയക്കാരന്‍റെ പാഴ്വാക്കാണ് ഇത്. ഇത്തരം ഭീഷണികളെ വിലവയ്ക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. 

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിൽരാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കൊലപാതകത്തെക്കുറിച്ച് കോൺഗ്രസ് നേരത്തെ ഉന്നയിച്ച ആരോപത്തെ ശരി വയ്ക്കുന്നതായിരുന്നു മുൻ ലോക്കൽ സെക്രട്ടറി ഡി സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎമ്മിൽ നിന്ന് പുറത്താക്കിയ സുനിൽ ഇപ്പോൾ സിപിഐയിലാണ് പ്രവർത്തിക്കുന്നത്. സിപിഐ നെല്ലനാട് പഞ്ചായത്ത് എന്ന പേജിലാണ് സുനിൽ പോസ്റ്റ് ഇട്ടത്. കൊലപാതകത്തിന് 12 ദിവസം മുൻപ് കൊടുത്ത ക്വട്ടേഷനല്ലേ കൊലപാതകത്തിലെത്തിയതെന്നായിരുന്നു ആരോപണം. 

പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാൻ സുനിൽ തയ്യാറായിട്ടില്ല. സിപിഎമ്മാണ് കൊലനടത്തിയതെന്ന തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്ന് വ്യക്തമാക്കി കെ സുധാകരൻ രംഗത്തെത്തി. എന്നാൽ മുൻ എൽസി സെക്രട്ടറിയുടെ ആരോപണം സിപിഎം തള്ളി. നെല്ലനാട് ലോക്കൽ സെക്രട്ടറിയായിരുന്ന സുനിലിനെ പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾക്ക് പുറത്താക്കിയതാണെന്ന് സിപിഎം പ്രാദേശികനേതൃത്വം വ്യക്തമാക്കി. വിവാദമായതോടെ സുനിൽ പോസ്റ്റ് പിൻവലിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K