18 March, 2022 12:36:29 PM


കെ.റെയിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരമില്ല; ഭാവിയിലും സാധ്യതയില്ല - വി.മുരളീധരൻ

തിരുവനന്തപുരം: കെ.റെയിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരമില്ലെന്നും ഭാവിയിലും യാതൊരു സാധ്യതയും കാണുന്നില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ. കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ പോലീസ് നടപടി കാടത്തമാണെന്നും മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീകൾക്ക് വേണ്ടി ശബരിമലയിൽ പ്രശ്നമുണ്ടാക്കിയവരാണ് സ്ത്രീകളെ വലിച്ചിഴയ്ക്കുന്നത്. അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ എന്ത് നടപടി എടുത്തു. ഉന്നതരുമായി നടത്തുന്ന സല്ലാപത്തെയാണ് മുഖ്യമന്ത്രി ജനങ്ങളുമായുള്ള സംവാദം എന്ന് പറയുന്നത്. ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി പദ്ധതി നടപ്പാക്കാൻ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിപിആർ ഉണ്ടാക്കാനുള്ള അനുമതി മാത്രമാണ് കേന്ദ്രം നൽകിയത്. കല്ലിടാൻ ആര് പറഞ്ഞു. ഏകാധിപതികളുടെ സ്ഥാനം ചവറ്റുകുട്ടയിൽ ആണ്. സ്ഥലമേറ്റെടുക്കാൻ അനുമതി നൽകിയില്ല. കേന്ദ്രനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തുടർഭരണം എന്നാൽ എന്തും ചെയ്യാനുള്ള അനുമതി എന്ന് ധരിച്ചിരിക്കുന്നു. തുടർഭരണം എന്നാൽ ആളെ കൊല്ലാനുള്ള ലൈസൻസ് അല്ലെന്നും മുരളീധരൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K