07 April, 2022 08:22:31 PM


കെ.​വി. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്



തിരുവനന്തപുരം: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്. തോ​മ​സി​നെ വി​ല​ക്കി​യ​ത് കെ​പി​സി​സി​യാ​ണ്. സം​സ്ഥാ​ന ഘ​ട​ക​ത്തെ മ​റി​ക​ട​ന്ന് തീ​രു​മാ​നം എ​ടു​ക്കി​ല്ല. കെ​പി​സി​സി തീ​രു​മാ​നം എ​ന്താ​ണോ അ​ത് ഹൈ​ക്ക​മാ​ന്‍​ഡും അം​ഗീ​ക​രി​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ന്‍​ഡ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.


സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്താ​ൽ കെ.​വി. തോ​മ​സി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു. കെ.​വി. തോ​മ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പാ​ർ​ട്ടി അ​ച്ച​ട​ക്കം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K