08 April, 2022 03:05:53 PM


"ചീറിപ്പായല്ലേ!"; വിവിധ പാതകളില്‍ വാഹനങ്ങളുടെ വേഗപരിധി അറിയാം



കോട്ടയം: കേരശത്തിലെ വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗപരിധിയില്‍ മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്. ദേശീയപാത, സംസ്ഥാനപാത, നാലുവരിപാത, മറ്റു പാതകള്‍ എന്നിവിടങ്ങളിലും നഗരസഭാ പ്രദേശങ്ങലിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും പാലിക്കേണ്ട പരമാവധി വേഗപരിധിയാണ് പോലീസ് സമൂഹമാധ്യമത്തില്‍ പങ്ക് വെച്ചത്.


ആംബുലന്‍സുകള്‍ അല്ലാതെ കാറുകള്‍ക്കും പൊതുഗതാഗതത്തിനു ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്കും മാത്രമാണ് ഏറ്റവും കൂടതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. ദേശീയപാതയില്‍ 85 കി.മീറ്ററും നാലുവരിപാതകളില്‍ 90 കി.മീറ്ററും സംസ്ഥാനപാതകളില്‍ 80 കി.മീറ്ററും മറ്റ് പാതകളില്‍ 70 കി.മീറ്ററുമാണ് വേഗപരിധി. എന്നാല്‍ നമ്മുടെ നിരത്തുകളിലൂടെ ചീറിപായുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത സാധാരണ പാതകളില്‍ 50 കി.മീറ്റര്‍ മാത്രമാണ്.


ഓരോ വാഹനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന വേഗപരിധി താഴെ കൊടുത്തിരിക്കുന്നു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K