11 April, 2022 08:55:23 AM


കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത: ഇടിമിന്നലും കാറ്റും തുടരും



കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിൽ  എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നീ  ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരും. നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും കൂടുതൽ മഴ. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ മഴ കിട്ടും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. ഈ ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങുന്നത് അനുസരിച്ച് ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിൽ നിന്നും ഈർപ്പം ഏറിയ കാറ്റ് കേരളത്തിന് അനുകൂലമാകുന്നതാണ് മഴ ശക്തിപ്പെടാൻ കാരണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നീ  ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K