11 April, 2022 07:15:04 PM


സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിർത്തി



തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. രോഗബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തെ, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരും.


കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്ന നടപടിയും സര്‍ക്കാര്‍ അവസാനിപ്പിച്ചു. രണ്ടുവര്‍ഷം നീണ്ടുനിന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K