12 April, 2022 07:31:03 PM


വിഷു ആഘോഷിക്കാൻ ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ ഒ​ന്നിച്ചു വി​ത​ര​ണം ചെ​യ്യുന്നു



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ര​ണ്ടു മാ​സ​ത്തെ സാ​മൂ​ഹ്യ​സു​ര​ക്ഷാ, ക്ഷേ​മ​നി​ധി പെ​ൻ​ഷ​നു​ക​ൾ ഒ​രു​മി​ച്ചു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ർ​ച്ചി​ലെ പെ​ൻ​ഷ​നൊ​പ്പം ഏ​പ്രി​ലി​ലെ പെ​ൻ​ഷ​നും ന​ൽ​കും. വി​ഷു പ്ര​മാ​ണി​ച്ചാ​ണ് ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ മു​ൻ​കൂ​ട്ടി ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 1,746 കോ​ടി​രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ പ​തി​നാ​ലി​നു​ള്ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും. വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ഹ്ലാ​ദ​പൂ​ർ​വം വി​ഷു ആ​ഘോ​ഷി​ക്കാ​നും ഈ ​തീ​രു​മാ​നം സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K