12 April, 2022 08:13:08 PM


മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടി



കോഴിക്കോട്: മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടി. അഴീക്കോട് മണ്ഡലത്തില്‍ ആശാ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടിയെന്നാണ് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നേരത്തെ കെ.എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ഇ.ഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഷാജിയേയും ഭാര്യയേയും രണ്ട് മാസം മുമ്ബാണ് ഇ.ഡി ചോദ്യം ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K