18 April, 2022 08:03:50 PM


കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടിതുടങ്ങി: ലഭിക്കുന്നത് മാർച്ചിലെ ശമ്പളം



തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടിതുടങ്ങി. സർക്കാർ അനുവദിച്ച 30 കോടി രൂപ അക്കൗണ്ടിൽ എത്തിയതിനെ തുടർന്നാണ് ശമ്പള വിതരണം തുടങ്ങിയത്. ഇതോടൊപ്പം കോർപ്പറേഷൻ ഓവർ ഡ്രാഫ്റ്റ് ആയി എടുത്ത 45 കോടി രൂപയും അക്കൗണ്ടിൽ ലഭ്യമായതോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനാണ് തീരുമാനം. കഴിഞ്ഞ മാർച്ച് മാസത്തിലെ ശമ്പളമാണ് ജീവനക്കാരുടെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ലഭ്യമാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K