22 April, 2022 02:13:47 PM


അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഏഴു ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത



തിരുവനന്തപുരം: വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ  നീണ്ടു നിന്ന ന്യുനമർദ്ദ പാത്തി നിലവിൽ വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ  ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K